1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heat Stroke Death in Kannur

കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

ഇന്നലെ രാത്രി കിണർ നിർമാണത്തിനിടെയാണ് ഇയാൾക്കു സൂര്യതപമേറ്റത്

Heat Stroke Death
കണ്ണൂരിൽ സൂര്യതപമേറ്റ് യുവാവ് മരിച്ചു. കണ്ണൂർ പള്ളിപൊയിൽ സ്വദേശി സനൽകുമാർ എം.വി ആണ് മരിച്ചത്. കിണർ കുഴിക്കുന്ന ജോലിക്കിടെയാണ് ഇയാൾക്കു സൂര്യതപമേറ്റത്. 
 
ഇന്നലെ രാത്രി കിണർ നിർമാണത്തിനിടെയാണ് ഇയാൾക്കു സൂര്യതപമേറ്റത്. ശാരീരിക അസ്വസ്ഥകൾ ഉണ്ടാകുകയും തലകറങ്ങി വീഴുകയും ചെയ്തു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം വീട്ടുകാർക്കു വിട്ടുനൽകും. 
അടുത്ത ലേഖനം
അമേരിക്കന്‍ സ്വപ്‌നം മതിയായി, 40% ഇന്ത്യന്‍ അമേരിക്കക്കാരും യുഎസ് വിടാന്‍ ആലോചിക്കുന്നു