പി‌വി അൻവറിന് തിരിച്ചടി, ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

അഭിറാം മനോഹർ| Last Modified ശനി, 25 ഡിസം‌ബര്‍ 2021 (08:09 IST)
പിവി അന്‍വര്‍ എംഎല്‍എയ്ക്ക് വീണ്ടും തിരിച്ചടി. അന്‍വറിന്റെ കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭൂമി തിരിച്ചുപിടിക്കാൻ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പിവി അന്‍വറും കുടുംബവും കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന മാര്‍ച്ച് 24ലെ ഉത്തരവിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കാൻ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ആറ് മാസത്തിനകം ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

കേസിൽ ഇനിയും സാവകാശം നൽകാനാവില്ലെന്നും ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എത്ര സമയമെടുക്കുമെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ജനുവരി നാലിന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :