1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Highcourt on k rail works

സർവേ ആകാം, കെ റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ വേണ്ട: ഹൈക്കോടതി

കെ റെയിൽ
കെ റെയിൽ പദ്ധതിക്കെതിരായ ഹർജിയിൽ ഇടപ്പെട്ട് ഹൈക്കോടതി. കെ–റെയിൽ എന്നു രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ കോടതി തടഞ്ഞു. കോട്ടയം സ്വദേശികൾ നൽകിയ ഹർജിയിലാണു നടപടി. പദ്ധതി കടന്ന് പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരാണ് ഹർജിക്കാർ.
 
സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് സ്റ്റേ നൽകാൻ പക്ഷേ ഹൈക്കോടതി തയ്യാറായില്ല. സർവേ ആൻഡ് ബൗണ്ടറിസ് ആക്ട് പ്രകാരം സർവേ നടത്താം. ഈ നിയമത്തിൽ പറയുന്ന 60 സെന്റമീറ്റർ നീളമുള്ള കല്ലുകൾ മാത്രമെ സ്ഥാപിക്കാനാകുവെന്നും കോടതി അറിയിച്ചു.
അടുത്ത ലേഖനം
ഒമിക്രോണ്‍: ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യ വകുപ്പ്