ലൈംഗികാതിക്രമം: മധ്യവയസ്‌കന് മൂന്നു വര്‍ഷം തടവ്

എ കെ ജെ അയ്യര്‍| Last Updated: ശനി, 31 ഒക്‌ടോബര്‍ 2020 (11:08 IST)
കല്‍പ്പറ്റ: പ്രായപൂര്‍ത്തി ആകാത്ത ആദിവാസി പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച മധ്യ വയസ്‌കനെ കോടതി മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. വയനാട് തൃശിലേറി കാട്ടിക്കുളം രണ്ടാമ ഗെറ്റ് കണ്ടോത്ത് കാന്റിയില്‍ സജീവന്‍ എന്ന അമ്പത്തിരണ്ടുകാരനാണ് ശിക്ഷ വിധിച്ചത്.

2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്‍പ്പറ്റ പോക്‌സോ കോടതി ജഡ്ജി എം.വി.രാജകുമാരനാണ് പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തിയതും ശിക്ഷ വിധിച്ചതും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :