പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്നു പേരെ പോലീസ് അറസ്‌റ് ചെയ്തു

എ കെ ജെ അയ്യര്‍| Last Updated: ബുധന്‍, 28 ഒക്‌ടോബര്‍ 2020 (19:04 IST)
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്നു പേരെ പോലീസ് അറസ്‌റ് ചെയ്തു. വാകത്താനത് താമസിക്കുന്ന റാന്നിസ്വദേശി മഹേഷ് (21), മഹേഷിന്റെ പിതാവ് ഉണ്ണി (60), സുഹ്ര്‍ഹത്ത് തിരുവനന്തപുരം സ്വദേശി സഫര് (22), എന്നിവരാണ് വാകത്താനം പോലീസിന്റെ പിടിയിലായത്.

മഹേഷ് ആണ് ഒന്നാം പ്രതി. ഇയാളുടെ പേര്‍ക്ക് പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്‌റ് ചെയ്തത്. മറ്റുള്ളവരെ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്ത് അറസ്‌റ് ചെയ്തത്. വാകത്താനം സി.ഐ കെ.പി. തോംസണ്‍, എസ്.ഐ കോളിന്‍സ് എന്നിവരുറെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടിച്ചത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :