1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Thodupuzha CPM

പീഡന ആരോപണം: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പാര്‍ട്ടിക്ക് പുറത്ത്

Harassment
തൊടുപുഴ: പീഡന ആരോപണത്തെ തുടര്‍ന്ന് സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നെടുങ്കണ്ടത്തെ കുമ്പന്മല ബ്രാഞ്ച് അംഗത്തെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
 
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചു എന്നാണ് ആരോപണം. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനാണ് ഈ വിവരം അറിയിച്ചത്.  കഴിഞ്ഞ ദിവസം വെളുപ്പിന് നാല് മണിക്കാണ് നെടുങ്കണ്ടത്തെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
 
മിടുക്കരായ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ പാര്‍ട്ടി പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ബ്രാഞ്ച് കമ്മിറ്റിയംഗം പതിനാറുകാരിയായ കുട്ടിയുടെ ഫോണ്‍ നമ്പര്‍ ഒപ്പിച്ചു സൗഹൃദം സ്ഥാപിക്കുകയും വെളുപ്പിന് കുട്ടിയുടെ വീട്ടില്‍ ഇയാള്‍ എത്തുകയും ചെയ്തു.
 
എന്നാല്‍ ശബ്ദം കേട്ട വീട്ടുകാര്‍ നോക്കിയപ്പോഴാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിച്ച വിവരം അറിഞ്ഞത്/ ആളുകള്‍ ഓടിക്കൂട്ടിയതോടെ ഇയാള്‍ വാഹനം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. കുട്ടിയുടെ മൊഴി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രേഖപ്പെടുത്തി. തുടര്‍ന്ന് നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് നെടുങ്കണ്ടത്തെ പോലീസ് വെളിപ്പെടുത്തി. 
 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
"പ്രക്ഷോഭകാരികളല്ല, കർഷകരാണ്": കർഷകമാർച്ചിന് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പോലീസ്