കേരളത്തിലും സ്ത്രീകള്‍ പൂജാരിമാര്‍? മറുപടിയുമായി ദേവസ്വം മന്ത്രി

രേണുക വേണു| Last Modified വ്യാഴം, 29 ജൂലൈ 2021 (07:59 IST)

കേരളത്തിലെ ക്ഷേത്രങ്ങളിലും സ്ത്രീകളെ പൂജാരിമാരാക്കണമെന്ന് ഏതാനും ഹൈന്ദവ സംഘടനകള്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. തമിഴ്‌നാട്ടില്‍ സ്ത്രീകളെ പൂജാരിമാരാക്കാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിലും ചരിത്രപരമായ മാറ്റം വരുമോ എന്ന് ചോദ്യമുയര്‍ന്നത്. ഇത്തരമൊരു ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍ കേരളത്തിലെ സാഹചര്യത്തില്‍ ഉടന്‍ ഇക്കാര്യം നടപ്പിലാക്കില്ലെന്നും ദേവസ്വംമന്ത്രി വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ എം.കെ.സ്റ്റാലിന്‍ സര്‍ക്കാരാണ് സ്ത്രീകളെ ക്ഷേത്ര പൂജാരിമാരാക്കാന്‍ തീരുമാനിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :