വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നാലുവര്‍ഷം പീഡിപ്പിച്ച ശേഷം വാക്ക് മാറിയ 37കാരന്‍ അറസ്റ്റില്‍

ശ്രീനു എസ്| Last Updated: ശനി, 24 ജൂലൈ 2021 (17:44 IST)
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നാലുവര്‍ഷം പീഡിപ്പിച്ച് വാക്ക്മാറിയ 37കാരന്‍ അറസ്റ്റില്‍. കയ്പമംഗലം കൂരിക്കുഴി സ്വദേശി ഇളയരാംപുരക്കല്‍ ബബീഷിനാണ് അറസ്റ്റിലായത്. കയ്പമംഗളം പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. നാലുവര്‍ഷം കഴിഞ്ഞിട്ടും തന്നെ വിവാഹം കഴിക്കാത്തത് ചോദിച്ചപ്പോള്‍ പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശയാക്കിയെന്നും പരാതിക്കാരി പറഞ്ഞു.

കൂടാതെ യുവതിയില്‍ നിന്ന് പ്രതി പലപ്പോഴായി പണം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :