പതിനഞ്ചുകാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം: രണ്ടു പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 30 മെയ് 2022 (13:09 IST)
ഇടുക്കി: സുഹൃത്തിനൊപ്പം ടൂറിസ്റ്റ് കേന്ദ്രമായ കാണാനെത്തിയ പതിനഞ്ചുകാരിയും ഇതര സംസ്ഥാന ക്കാരിയുമായ പെൺകുട്ടിക്ക് നേരെ ലൈംഗികാ തിക്രമം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്ത. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

തേയിലത്തോട്ടത്തിൽ സുഹൃത്തുമൊത്ത് സംസാരിക്കവെയായിരുന്നു പൂപ്പാറ സ്വദേശികളായ നാല് പേർ
ഇവരെ ആക്രമിച്ചത്. സുഹൃത്തിനെ മർദ്ദിച്ച ശേഷം പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തു.

കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റു രണ്ട് പേരെ പിടികൂടാൻ പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളിൽ ഒരാൾ പ്രായപൂർത്തി ആകാത്തതാണെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :