1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment, East-Fort, Poonthura

പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

Harassment
തിരുവനന്തപുരം: നിരവധി ആളുകൾ നോക്കിനിൽക്കെ പട്ടാപ്പകൽ ബസ് സ്റ്റോപ്പിലേക്ക് മാതാവിനൊപ്പം നടന്നുപോയ പെൺകുട്ടിയെ കടന്നു പിടിച്ചയാളെ പിടികൂടി. കിഴക്കേകോട്ടയിൽ പഴക്കച്ചവടം നടത്തുന്ന പൂന്തുറ സ്വദേശി അബ്ദുൽ കരീം എന്ന 41 കാരനെയാണ് ട്രാഫിക് പോലീസും നാട്ടുകാരും ചേർന്ന് പിടികൂടി ഫോർട്ട് പൊലീസിന് കൈമാറിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന ബസിനടുത്തുകൂടി നടന്നുവന്ന പെൺകുട്ടിയെ പിന്നാലെയെത്തി ശരീരത്തിൽ പിടിച്ച ശേഷം ഓടിമാറുകയായിരുന്നു ഇയാൾ. പെൺകുട്ടി നിലവിളിച്ചപ്പോഴാണ് മുമ്പേ നടന്നുപോയ മാതാവ് വിവരം അറിഞ്ഞത്.

സമീപത്തുണ്ടായിരുന്ന ട്രാഫിക് പോലീസുകാരനോട് മാതാവ് വിവരം പറയുകയും പോലീസുകാരനും അടുത്തുണ്ടായിരുന്നവരും ചേർന്ന് നടത്തിയ തെരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.
അടുത്ത ലേഖനം
മദ്യലഹരിയിൽ പോസ്റ്റിൽ കയറിയ മധ്യവയസ്‌കൻ ഷോക്കേറ്റു മരിച്ചു