വനിതാ വാച്ചറെ പീഡിപ്പിച്ച കേസിലെ ഫോറസ്ററ് ഉദ്യോഗസ്ഥൻ ഒളിവിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 30 മെയ് 2022 (12:58 IST)
പത്തനംതിട്ട: വനിതാ വാച്ചർ പീഡിപ്പിച്ച കേസിലെ ഫോറസ്ററ് ഉദ്യോഗസ്ഥൻ ഒളിവിൽ എന്ന് റിപ്പോർട്ട്. ഗവിയിലെ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് മാത്യു ആണ് ഒളിവിൽ പോയത്.

കഴിഞ്ഞ ബുധനാഴ്ച ഗവി ഫോറസ്റ്റ് സ്റേഷനിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വനിതാ വാച്ചറെ വിളിച്ചു വരുത്തിയായിരുന്നു പീഡിപ്പിച്ചത് എന്നാണു പരാതി. സഹജീവനക്കാർ ഒച്ചവെച്ചാണ് വാച്ചറെ രക്ഷിച്ചത്. പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്.

പട്ടികജാതി വർഗ നിയമം അനുസരിച്ചും ആണ് കേസെടുത്തത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വകുപ്പ് തല അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്നു കണ്ടതിനെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് പോലീസ് അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :