1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment, Kovalam, Balaramapuram

പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ

Harassment
വിഴിഞ്ഞം: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് യുവാക്കളെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം മംഗലത്തുകോണത്ത് വാടകയ്ക്ക് താമസിക്കുന്ന ജീവൻ (20), മലയം പാമാംകോട് സ്വദേശിയായ കരിക്കകം ആറ്റുവരമ്പത്തു താമസം ഷാൻരാജ് (22) എന്നിവരാണ് അറസ്റ്റിലായത്.

സമൂഹ മാധ്യമങ്ങളിലൂടെയാണ് പെൺകുട്ടിയെ ഇവർ പരിചയപ്പെട്ടത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഒമ്പതാം തീയതി മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാട്ടായിക്കോണത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കോവളം എസ്.എച്.ഓ ജി. പ്രൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.    
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്നുമുതല്‍ മെയ്26 വരെ മഴയ്ക്ക് സാധ്യത