പീഡനക്കേസിൽ ഒരാൾ കൂടി പിടിയിലായി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 28 ജൂലൈ 2023 (19:06 IST)
തൃശൂർ : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ രണ്ടാമത്തെ പ്രതിയെയും പോലീസ് പിടികൂടി. ഒന്നാം പ്രതിയായ പാടവരാട് തട്ടിപ്പാട്ടിൽ അബി എന്ന 43 കാരനെ കഴിഞ്ഞ ദിവസം പിടികൂടിയതിനു തൊട്ടു പിന്നാലെയാണ് രണ്ടാമത്തെ ആളായ തോട്ടുമാടായിൽ ടോണി എന്ന 23 കാരനെ പിടികൂടിയത്.

ഇരുവരെയും പോക്സോ നിയമ പ്രകാരമാണ് ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ഏപ്രിൽ മുതൽ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. വിവരം അറിഞ്ഞു പോലീസ് വീട്ടിൽ എത്തിയതോടെ കടന്നു കളഞ്ഞ പ്രതിയെ നടത്തറയിൽ നിന്നാണ് പിടിച്ചത്. ഒല്ലൂർ എസ്.എച്ച്.ഒ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :