1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso, Kilikollur, Randamkutty

ആൺകുട്ടിയോട് :ലൈംഗികാതിക്രമം മധ്യവയസ്‌കൻ പിടിയിൽ

Pocso
കൊല്ലം: ആൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിലെ പ്രതിയായ അമ്പത്തെട്ടുകാരനെ പോലീസ് പിടികൂടി. കിളികൊല്ലൂർ രണ്ടാംകുറ്റി വയലിൽ പുത്തൻവീട്ടിൽ നാസർ ആണ് പിടിയിലായത്.

കരിക്കോട് കോളേജ് നഗറിനടുത്തുള്ള കടയിലെ ജീവനക്കാരനായ നാസർ കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കടയിൽ സാധനം വാങ്ങാൻ എത്തിയ കുട്ടിയെയാണ് ഉപദ്രവിച്ചത്. വീട്ടിൽ കുട്ടി തിരിച്ചെത്തിയപ്പോൾ കണ്ട പെരുമാറ്റത്തിലെ മാറ്റം അന്വേഷിച്ചപ്പോഴാണ് വിവരം അരിഞ്ഞത്. ഉടൻ തന്നെ കിളികൊല്ലൂർ പോലീസിൽ പരാതി നൽകുകയും അന്വേഷിച്ച ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കൂടുതൽ അന്വേഷണത്തിൽ ഇയാൾ മുമ്പും സമാനമായ രീതിയിൽ അതിക്രമം നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്ത അറസ്റ്റ് ചെയ്തത്. 
അടുത്ത ലേഖനം
ദിവസം 40 മിനിറ്റ് മാത്രം ഇന്റര്‍നെറ്റ്, കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ചൈന