അനുബന്ധ വാര്‍ത്തകള്‍
- വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ആൾ പിടിയിൽ
- മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
- കോട്ടയം ജില്ലയിൽ കഴിഞ്ഞ വർഷം 142 പോക്സോ കേസുകൾ
- ആകെ നാല് പോക്സോ കേസുകൾ : പ്രതികൾക്കെല്ലാം തടവ് ശിക്ഷ
- മലപ്പുറത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം; വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരെ പോക്സോ കേസ്
പോക്സോ കേസ് പ്രതിക്ക് 18 വർഷം തടവ് ശിക്ഷ
നെയ്യാറ്റിൻകര: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് പതിനെട്ടു വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അരുമാനൂർ മണലിത്തോട്ടം വീട്ടിൽ ജിനു ദാസ് (38) നെയാണ് നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി വി.ഉദയകുമാർ ശിക്ഷിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2013 ലാണ്. വാഹനാപകടത്തിൽ പെട്ട് ജിനു ദാസിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പരിചയപ്പെട്ട പെൺകുട്ടിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത ശേഷം ഉപേക്ഷിച്ചത്. കോടതി വിധിച്ച പിഴ ശിക്ഷയായ രണ്ട് ലക്ഷം രൂപ അടച്ചില്ലെങ്കില് രണ്ട് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

അടുത്ത ലേഖനം