വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ആൾ പിടിയിൽ
എ കെ ജെ അയ്യര്‍|
Last Updated:
തിങ്കള്‍, 31 ജനുവരി 2022 (11:15 IST)
കൊല്ലം: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാമ്പുഴ കാടൻവിളപുറം നാസിം മൻസിലിൽ നാസിം എന്ന 27 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ നാസിം ഈ വിവരം ഒളിച്ചുവച്ചു യുവതിയുമായി പരിചയത്തിലാവുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി വീട്ടിൽ നിന്ന് വിളിച്ചിറക്കി ചവറയിലുള്ള ക്ഷേത്രത്തിനടുത്ത് വച്ച് മാലയിട്ട ശേഷം കല്ലുവാതുക്കൽ വാടകവീടെടുത്തു താമസിപ്പിച്ചു പീഡിപ്പിക്കുകയായിരുന്നു. യുവതി ഗർഭിണിയായതോടെ ഇയാൾ യുവതിയെ നിരന്തരം ഉപദ്രവിക്കുകയും ചവിട്ടുകയും ചെയ്തതിനെ തുടർന്ന് രക്തസ്രാവവും ഗർഭ ഛിദ്രവും ഉണ്ടായി.
ഗുരുതരാവസ്ഥയിൽ ആയതിനെ
തുടർന്ന് യുവതിയെ കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയെ തുടർന്നാണ് പാരിപ്പള്ളി ഇൻസ്‌പെക്ടർ അൽജാബിറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂട്ടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.