1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment, Panavalli, Thiruvalla

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Harassment
ചേര്‍ത്തല: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാണാവള്ളി തൃച്ചാറ്റുകുളം നെന്‍മേലോത് സച്ചിന്‍ എന്ന 23 കാരനാണ് പോലീസ് പിടിയിലായത്.
 
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും നയത്തില്‍ പുറത്തിറക്കി കടത്തി കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ട്‌പോയി പീഡിപ്പിച്ചു എന്നാണു കേസ്.
 
അതെ സമയം ഇയാള്‍ വേറെയും പെണ്‍കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നടക്കുകയാണെന്നും ചേര്‍ത്തല സി.ഐ ശ്രീകുമാര്‍ പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 
അടുത്ത ലേഖനം
ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും കൊവിഡ്