പതിനാലുകാരിയെ പീഡിപ്പിച്ച ശേഷം വീട് പൂട്ടി കടന്ന യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 8 ജൂലൈ 2021 (20:18 IST)
വിതുര : പതിനാലുകാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം വീട് പൂട്ടി കടന്നുകളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലോട് കരിമണ്‍കോട് അനീഷ് ഭവനില്‍ അനീഷ് എന്ന 24 കാരനാണ് അറസ്റ്റിലായത്.

വാട്ട്‌സാപ്പിലൂടെ വിദ്യാര്‍ത്ഥിനിയെ അനീഷ് പരിചയപ്പെടുകയും കൂടെ വരണമെന്ന് ഭീഷണിപ്പെടുത്തി ചൊവാഴ്ച പുലര്‍ച്ചെ കുട്ടിയെ വീട്ടില്‍ നിന്നും രഹസ്യമായി കൂട്ടിക്കൊണ്ടുപോയി പ്രതി പെരിങ്ങമ്മലയിലുള്ള വീട്ടിലെത്തിച്ച ശേഷം പലതവണ ഉപദ്രവിച്ചു.
പിന്നീട് വീട്ടിനുള്ളില്‍ പൂട്ടിയിട്ട ശേഷം കടന്നു കളഞ്ഞു.

രാവിലെ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കുറിച്ച് മനസിലാക്കിയ പോലീസ് വീട്ടില്‍ നിന്നും പൂട്ടിയിട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി.

ഇതിനിടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതിയെയും പോലീസ് പിടികൂടി. നെടുമങ്ങാട് ഡി.വൈ.എസ്.പി അനില്‍ കുമാര്‍, വിതുര ഇന്‍സ്പെക്ടര്‍ എസ്.ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ, എസ്.സി., എസ്.ടി അട്രോസിറ്റി നിയമം എന്നിവ ചേര്‍ത്താണ് പ്രതിക്കെതിരെ കേസെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :