ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ പിടിയില്‍

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 7 ജൂലൈ 2021 (18:30 IST)
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ പിടിയിലായി. ചോറോട് മുട്ടുങ്ങല്‍ രാമത്ത് ബിജിത് എന്ന 38 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഓട്ടോയില്‍ യാത്ര ചെയ്യവേ യുവതിയില്‍ നിന്ന് ഫോണ്‍ നമ്പര്‍ വാങ്ങുകയും പിന്നീട് പരിചയം പുതുക്കയും തുടര്‍ന്ന് നിരന്തരം സംസാരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഈ സംഭാഷണം ഭര്‍ത്താവിനെ കേള്‍പ്പിക്കും എന്ന് ബിജിത് ഭീഷണിപ്പെടുത്തി. ഭീഷണിപ്പെടുത്തി യുവതിയെ മാണിയൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ കൊണ്ടുപോയാണ് ലൈംഗികമായി പീഡിപ്പിച്ചത്.

തുടര്‍ ഭീഷണി വന്നതോടെ സഹികെട്ട യുവതി സംഭവം ഭര്‍ത്താവിനോട് പറഞ്ഞ ശേഷം പയ്യോളി പോലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് പയ്യോളി സി.ഐ എം.പി.ആസാദും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തു. യുവതിയെ വടകര ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തി. പ്രതിയെ പയോളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :