കുഞ്ഞിന്റെ അസുഖം മാറാന്‍ മാതാവ് ചെയ്തത് ക്രൂരത; കുഞ്ഞിന് ദാരുണാന്ത്യം

ശ്രീനു എസ്| Last Modified ചൊവ്വ, 13 ജൂലൈ 2021 (12:11 IST)
കുഞ്ഞിന്റെ അസുഖം മാറാന്‍ മാതാവ് ചെയ്തത് ക്രൂരത. പാലുകുടിക്കാതെ കരയുന്ന കുഞ്ഞിന് ഉദരരോഗമാണെന്ന് ചിന്തിച്ച് കുഞ്ഞിന്റെ ശരീരത്തില്‍ ഇരുമ്പ് പഴുപ്പിച്ച് വയ്ക്കുകയായിരുന്നു. രാജ്സ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. രമേഷ് ഭഗാരിയ-ലാഹരി ദമ്പതികളുടെ അഞ്ചുമാസം മാത്രം പ്രായമുള്ള ലീല എന്ന കുഞ്ഞാണ് മരിച്ചത്.

പിന്നാലെ കുഞ്ഞിന്റെ ആരോഗ്യം വഷളാകുകയും ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആക്കിയിരുന്നുവെങ്കിലും ഏഴുമണിക്കൂറിനു ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :