ഇരട്ട കൊലപാതകം: നാല് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (08:41 IST)
ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തിയ കേസിൽ നാല് കൊൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷജിത്, നജീബ്, അജിത്, സതി എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഗുഡാലോചനയിലും പ്രതികളെ സഹായിച്ചതിലും ഇവർക്ക് പങ്കുണ്ട് എന്ന് പൊലീസ് വ്യക്തമാക്കി. മുഖ്യപ്രതികളായ സജീവ് സനൽ എന്നിവരുടെ അറസ്റ്റ് ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയേക്കും.

ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയത് കോൺഗ്രസ് പ്രവർത്തകരാണ് എന്ന് പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ എത്തിയത് എന്ന് പൊലീസ് വ്യക്തമാക്കുന്നു. കൊലപാതാകത്തിൽ നേരിട്ട് പങ്കാളികളായ മൂന്ന് പ്രതികൾ ഒളിവിലാണ്. അതേസമയം രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്ന് എഫ്ഐആറിൽ നേരിട്ട് പറയുന്നില്ല. നിയമപരമായി അങ്ങനെ പറയേണ്ടതില്ല എന്നണ് പൊലീസിന്റെ വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :