അഭിറാം മനോഹർ|
Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (12:57 IST)
അലിഗഢ് സർവകലാശാലയിൽ കഴിഞ്ഞ ഡിസംബർ 10ന് നടത്തിയ പ്രസംഗത്തിന്റെ പേരിൽ ദേശ സുരക്ഷാ നിയമംഎൻഎസ്എ)ചുമത്തി യുപി പോലീസ് അറസ്റ്റ് ചെയ്‌ത ഡോക്‌ടർ കഫീൽ ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
എൻഎസ്എ പ്രകാരം കഫീൽ ഖാന് മേൽ ചുമത്തിയ കുറ്റങ്ങൾ കോടതി റദ്ദാക്കി.
കഴിഞ്ഞ വർഷം ഡിസംബറിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഢ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കഫീൽ ഖാന് മേലെ കോടതി എൻഎസ്എ ചുമത്തിയത്. ജനുവരിയിൽ മുംബൈയിൽ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കഫീൽ ഖാന്റെ മാതാവ് നുസ്‌റത്ത് പർവീൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൻ മേലാണ് കോടതിയുടെ നടപടി. എൻഎസ്എ ചുമത്തിയ യുപി പോലീസിന്റെ നടപടി പൂർണമായി നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.