പ്രകൃതിവിരുദ്ധ പീഡനം : മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (12:45 IST)
പാലക്കാട്: പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നീലിഗിരിക്കോട്ട സ്വദേശി ഇർഷാദ് അലി ആണ് ചാലിശേരി പോലീസിന്റെ പിടിയിലായത്.

തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂർ മതപാഠശാലയിലെ പതിനാലുകാരനായ വിദ്യാർത്ഥിയെയാണ് ഇർഷാദ് അലി തുടർച്ചയായി പീഡിപ്പിച്ചത്. കുട്ടിയുടെ പെരുമാറ്റത്തിൽ വന്ന അസ്വാഭാവികത കാരണം കുട്ടിയെ വീട്ടുകാർ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്.

ഇർഷാദ് അലിയെ ചോദ്യം ചെയ്തതോടെ മറ്റൊരു മദ്രസാ കൂടി പ്രതിയാണെന്നാണ് പോലീസ് വെളിപ്പെടുത്തിയത്. ഇയാളെ പിടികൂടാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. മറ്റു കുട്ടികൾക്കും പീഡനം ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :