പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 46 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 21 ഓഗസ്റ്റ് 2022 (13:36 IST)
കോട്ടയം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയെ തുടർന്ന് 46 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി അന്തിനാട് കൊല്ലപ്പള്ളി കടുതോടിൽ ബിജോയ് ചെറിയാനാണ് അറസ്റ്റിലായത്.

ഗ്യാസ് വിതരണ ഏജൻസിയുടെ വാഹനത്തിലെ ഡ്രൈവറാണ് ഇയാൾ. ളാക്കാട്ടൂരിനടുത്ത് വച്ച് ഇയാളുടെ വാഹനം കേടായപ്പോൾ സമീപത്തെ വീട്ടിൽ വെള്ളം ചോദിച്ചെത്തി. എന്നാൽ വെള്ളവുമായി വന്ന പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പാമ്പാടി എസ്.എച്ച്.ഓ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :