പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 18 ഓഗസ്റ്റ് 2022 (12:30 IST)
തൊടുപുഴ: വിദ്യാർത്ഥിനിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് കോടതി 30 വർഷം കഠിനതടവ് വിധിച്ചു. ഗ്രാമത്തിലെ ഉത്രകുമാർ എന്ന 32 കാരനെയാണ് ഇടുക്കി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.സി.വർഗീസ് ശിക്ഷിച്ചത്.

2018 ലെ ഓണക്കാലത്ത് മാതാവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന് കുട്ടിയുടെ അനുജത്തി ദൃക്‌സാക്ഷിയാണ്. കുട്ടിയുടെ മൊഴിയിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. അതെ സമയം കുട്ടിയുടെ മാതാവ് പ്രതിഭാഗത്തേക്ക് കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു.

തടവ് ശിക്ഷയ്‌ക്കൊപ്പം ഒന്നര ലക്ഷം രൂപ പിഴയും നൽകണം. ഇത് കുട്ടിക്ക് നൽകണം. ഇതിനൊപ്പം വിക്ടിം കൊമ്പൻസേഷൻ സ്‌കീം പ്രകാരം കുട്ടിക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഒരു ലക്ഷം രൂപ അധികമായും നൽകണം. നിലവിൽ കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തിലാണുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :