ഭാര്യയെ ക്രൂരമായി പരിക്കേല്‍പ്പിച്ചു; മലപ്പുറത്ത് പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2022 (18:37 IST)
ഭാര്യയെ ക്രൂരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മലപ്പുറത്ത് പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മലപ്പുറം തിരൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശൈലേഷിനെതിരെയാണ് കേസെടുത്തത്. കൊണ്ടോട്ടി പോലീസ് ആണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാളുടെ ഭാര്യ തന്നെ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് പരാതി നല്‍കുകയായിരുന്നു.

മുന്‍പും ഭര്‍ത്താവില്‍ നിന്നും പലതവണ ക്രൂരമായ മര്‍ദ്ദനം ഉണ്ടായതായും യുവതി പരാതിയില്‍ പറയുന്നു. കൊണ്ടോട്ടി സ്വദേശിയായ യുവതി ബോധരഹിതയാവുകയും ഇവരുടെ വീട്ടുകാര്‍ എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :