പ്രകൃതിവിരുദ്ധ പീഡനം: മദ്രസാ അധ്യാപകന് 32 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 4 മെയ് 2023 (17:31 IST)
മലപ്പുറം: പതിമൂന്നു കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസാ പ്രധാന അധ്യാപകനെ കോടതി 32 വർഷത്തെ കഠിനതടവിനും അറുപതിനായിരം രൂപ പിഴയും വിധിച്ചു. പെരിന്തൽമണ്ണ ടി.എൻ.പുറത്തെ കപ്പൂത്ത് ഉമ്മർ ഫാറൂഖ് എന്ന 43 കാരനെയാണ് കോടതി ശിക്ഷിച്ചത്.

2017 മുതൽ 2018 സെപ്തംബർ വരെയുള്ള കാലയളവിൽ ഇയാൾ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണു കേസ്. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ.പി.അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :