1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment, Koruthod, Ettumanur

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവും സുഹൃത്തും പിടിയിൽ

Harassment
കോട്ടയം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് പനയ്ക്കച്ചിറ പുളിമൂട്ടിൽ ബിജേഷ് (24), ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്തായ ഏറ്റുമാനൂർ തേനക്കര ഷെബിൻ (22) എന്നിവരാണ് അറസ്റ്റിലായത്.

ബിജേഷ് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. എന്നാൽ പതിനേഴുവയസുള്ള മകളെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

മുമ്പും സമാനമായ കേസിൽ ബിജേഷ് അറസ്റ്റിലായിട്ടുണ്ട്. അതിനൊപ്പം ഷെബിന്റെ പേരിൽ മുമ്പ് കൊലപാതക ശ്രമം കേസും ഉള്ളതായി പോലീസ് അറിയിച്ചു. സി.ഐ ഷൈൻകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കായംകുളത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു