1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Chavara Dental Doctor

പീഡന ശ്രമത്തിനു ദന്തഡോക്ടർ അറസ്റ്റിലായി

Harassment
കൊല്ലം: ചികിത്സയ്ക്ക് വന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സ്വകാര്യ ദന്താശുപത്രിയിലെ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ചവറ കോട്ടയ്ക്കകം കുമ്പഴ വീട്ടിൽ വിനീത് എന്ന 30 കാരനാണു പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവത്തെ. ചവറ നല്ലെഴുത്ത് മുക്കിലെ ഡെന്റൽ ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയ 23 കാരിയെയാണ് ദന്ത ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി നിലവിളിച്ചതോടെ യുവാവ് പിന്മാറി. ഉടൻ തന്നെ ഇയാൾ ക്ലിക്ക് പൂട്ടി രക്ഷപ്പെടുകയും ചെയ്തു.

പരാതിയെ തുടർന്ന് ചവറ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ചവറ ഇൻസ്‌പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അടുത്ത ലേഖനം
അഫ്ഗാനില്‍ ദുരിതം: ഒരു കുപ്പി കുടിവെള്ളത്തിന് 3000 ഇന്ത്യന്‍ രൂപ; ഒരു പ്ലേറ്റ് ചോറിന് 7,500