1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment, Kodungallur, Pocso

ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ

Harassment
കൊടുങ്ങല്ലൂർ : ഏഴു വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് ലൈറ്റ് ഹൗസിനടുത്തുള്ള കാര്യേഴത്ത് ശശി എന്ന 72 കാരനാണ് അറസ്റ്റിലായത്.

കൊടുങ്ങല്ലൂർ സി.ഐ കെ.ബ്രിജു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമം പ്രകാരം അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
പോസ്കോ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ