1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. No one should be fooled by russian claims

റഷ്യയെ വിശ്വസിക്കരുത്, സൈനിക പിന്മാറ്റമല്ല, പുനർവിന്യാസമാണ് റഷ്യ നടത്തുന്നതെന്ന് യുഎസ്

റഷ്യ
യുക്രെയ്‌ൻ തലസ്ഥാനമായ കീവ് മേഖലയിലും വടക്കൻ നഗരമായ ചെർണീവിലും സൈനിക നടപടി ദുർബലമാക്കുമെന്ന റഷ്യൻ വാഗ്‌ദാനത്തിൽ മയങ്ങരുതെന്ന് യുഎസ്. റഷ്യൻ പ്രഖ്യാപനം പൊള്ളായാണെന്നും കൂടുതൽ ആക്രമണങ്ങൾക്കു റഷ്യ തയാറെടുക്കുന്നതായും  വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കേറ്റ് ബെഡിങ്‌ഫീൽഡ് മാധ്യമങ്ങളോട് പറഞ്ഞു.
 
ആരും വഞ്ചിതരാകരുത്, കീവിനു ചുറ്റുമുള്ള ഏതൊരു നീക്കവും സൈനിക പുനർവിന്യാസമാണെന്നും പിൻവലിക്കലല്ലെന്നും ഞങ്ങൾ വിശ്വസിക്കുന്നു. യുക്രെയ്‌നിലെ മറ്റ് പ്രദേശങ്ങൾക്കെതിരെയുള്ള വലിയ ആക്രമണത്തെ പ്രതിരോധിക്കാൻ ലോകം തയ്യാറാകണമെന്നും കേറ്റ് ബെഡിങ്ഫീൽഡ് മാധ്യമങ്ങളോടു പറഞ്ഞു. 
അടുത്ത ലേഖനം
മിനിമം ചാര്‍ജ് പത്തുരൂപയാക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ബസുടമകളുടെ സംഘടനകള്‍