കാട്ടാക്കട കോളേജിലെ ആൾമാറാട്ടക്കേസിൽ മുൻ പ്രിന്സിപ്പലിനും എസ്.എഫ്.ഐ നേതാവിനും ജാമ്യമില്ല

എ കെ ജെ അയ്യർ| Last Modified വെള്ളി, 30 ജൂണ്‍ 2023 (17:58 IST)
തിരുവനന്തപുരം : ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടക്കേസിൽ മുൻ പ്രിന്സിപ്പലിനും എസ്.എഫ്.ഐ നേതാവിനും കോടതി ജാമ്യം നൽകിയില്ല. മുൻ ഡോ.ജി.ജെ.ഷൈജു ഒന്നാം പ്രതിയും എസ്.എഫ്.ഐ നേതാവ് വിശാഖ് കേസിലെ രണ്ടാം പ്രതിയുമാണ്.

ഇവർ നൽകിയ ജാമ്യ ഹർജികൾ ഹൈക്കോടതിയാണ് തള്ളിയത്. ഇത് കൂടാതെ രണ്ടു പേരും അടുത്ത മാസം നാലാം തീയതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. ആള്മാറാട്ടത്തിനായി വ്യാജ രേഖ ചമച്ചിട്ടില്ല എന്നായിരുന്നു ഷൈജു കോടതിയിൽ വാദിച്ചത്.

കോളേജിൽ നിന്ന് യൂണിവേഴ്‌സിറ്റി യൂണിയൻ കൗണ്സിലറായി വിജയിച്ച അനഘയുടെ പേര് മാറ്റി എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയായ വൈശാഖിന്റെ പേരുൾപ്പെടുത്തി സർവകലാശാലയ്ക്ക് പട്ടിക സർപ്പിച്ചു എന്നാണു കേസ്. ഇതുമായി ബന്ധപ്പെട്ടു വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :