1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment, Kalppatta, Thalappuzha

മകളെ പീഡിപ്പിച്ച പിതാവിന് 25 വർഷത്തെ കഠിനതടവ്

Harassment
വയനാട്: പന്ത്രണ്ട് വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ കോടതി 25 വർഷത്തെ കഠിന തടവിനും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴ അടയ്ക്കാത്ത പക്ഷം അഞ്ചു വർഷം അധിക തടവ് അനുഭവിക്കണം. കൽപ്പറ്റ അതിവേഗ പ്രത്യേക കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.

2018 ൽ തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനു ആസ്പദമായ സംഭവം ഉണ്ടായത്. കുട്ടിയുടെ മാതാവ് വിദേശത്തായിരിക്കെയാണ് പിതാവ് ഈ ക്രൂരകൃത്യം ചെയ്തത്.  
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
പ്രവാസിയുടെ ഒളിച്ചോടിയ ഭാര്യയും കാമുകനും അറസ്റ്റിൽ