ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികൾക്ക് കഠിനതടവും പിഴയും
എ കെ ജെ അയ്യര്‍|
Last Modified ഞായര്‍, 26 ജൂണ്‍ 2022 (18:57 IST)
മലപ്പുറം: പതിനാലുകാരനായ ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികൾക്ക് കോടതി കഠിനതടവും പിഴയും വിധിച്ചു. കൽപകഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്.
കേസിലെ ഒന്നാം പ്രതിയായ ഇരിങ്ങാവൂർ മില്ലുംപടി പടിക്കപ്പറമ്പിൽ മുഹമ്മദ് ബഷീർ മാനു (40) വിനു 26 വർഷം കഠിനതടവും 65000 രൂപ പിഴയും വിധിച്ചപ്പോൾ രണ്ടാം പ്രതിയായ ഇരിങ്ങാവൂർ ആശാരിപ്പാറ ചക്കാലയ്ക്കൽ അബ്ദുൾസലാമിന് (46) 21 വർഷത്തെ കഠിന തടവും 55000 രൂപ പിഴയുമാണ് വിധിച്ചത്.
തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി സി.ആർ. ദിനേശ് ആണ് ശിക്ഷ വിധിച്ചത്. 2018 ൽ ആശാരിപ്പാറ വെറ്റില തോട്ടത്തിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്പകഞ്ചേരിയിൽ അന്ന് പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന കെ.എസ്.പ്രിയനായിരുന്നു അന്വേഷണം നടത്തിയത്.