മഹിളാമന്ദിരത്തിൽ നിന്ന് കാണാതായ യുവതികളെ പീഡിപ്പിച്ചവർ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 27 ജൂണ്‍ 2022 (18:44 IST)
ആലപ്പുഴ: മഹിളാമന്ദിരത്തിൽ നിന്ന് കാണാതായ യുവതികളെ പീഡിപ്പിച്ച രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചിയ്യാരം കടവിൽ വീട്ടിൽ ജോമോൻ ആന്റണി (33), തൃശൂർ അളഗപ്പനഗർ ചിറകുഴി ജോമോൻ വില്യം (33) എന്നിവരാണ് സൗത്ത് പോലീസിന്റെ വലയിലായത്.

കഴിഞ്ഞ ഇരുപത്തൊന്നാം തീയതി വൈകിട്ട് അഞ്ചര മുതൽ മഹിളാമന്ദിരത്തിൽ നിന്ന് രണ്ടു യുവതികളെ കാണാതായി. ഇരുവരും വൈറ്റില ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് രണ്ടു യുവാക്കളും ഇവരുമായി പരിചയപ്പെട്ടത്. തുടർന്ന് ചാലക്കുടിയിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.

പിറ്റേന്ന് രാവിലെ ചാലക്കുടി പോലീസ് നടത്തിയ പട്രോലിംഗിനിടെ ബസ് സ്റ്റാൻഡ് പരിസരത്തു സംശയകരമായ രീതിയിൽ കണ്ടെത്തിയ യുവതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ഇവർ മഹിളാ മന്ദിരത്തിൽ നിന്ന് കാണാതായവരാണെന്നു അറിഞ്ഞത്.

സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് പീഡനത്തിനിരയായ വിവരം പുറത്തായത്. കോടതിയിലും ഇവർ പീഡന വിവരം ആവർത്തിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചാലക്കുടിയിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :