ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു : രണ്ടു ബസ് ജീവനക്കാർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 18 മെയ് 2022 (16:41 IST)
വയനാട്: പതിനേഴുകാരിയായ ആദിവാസി പെണ്കുകട്ടിയെ കടത്തിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

തിരുനെല്ലി ആരാണപ്പാറ പാലമറ്റം സ്വദേശി ഐസക് മാത്യു (25), ഒണ്ടയങ്ങാടി ഷംസീന വീട്ടിൽ ഷംസാദ് (31) എന്നിവരാണ് മാനന്തവാടി ഡി.വൈ.എസ്.പി പി.പി.ശശികുമാറിന്റെ പിടിയിലായത്. എസ്.സി-എസ്.ടി നിയമങ്ങൾ, പോക്സോ നിയമങ്ങൾ പ്രകാരവും ഐ.പി.സി വിവിധ വകുപ്പുകൾ പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :