എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 12 നവംബര്‍ 2021 (14:59 IST)
കോഴിക്കോട്: ഭിന്നശേഷിക്കാരിയായ മധ്യവയസ്കയെയും ഏഴു വയസുള്ള ബാലികയെയും പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദ് എന്ന 47 കാരനാണ് ബാലുശേരി പോലീസിന്റെ വലയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. ഭിന്നശേഷിക്കാരിയും സഹോദരന്റെ മകളും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കുട്ടിയുടെ മാതാവ് ജോലിക്ക് പോയിരുന്നു. ഈ സമയത്താണ് പ്രതി വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയെ ഉപദ്രവിച്ചതും തുടർന്ന് വീട്ടിനുള്ളിലെ മറ്റൊരു മുറിയിൽ കിടക്കുകയായിരുന്ന 52 കാരിയെയും പീഡിപ്പിച്ചു.
ഈ സമയം കുട്ടി പുറത്തുപോയി മാതാപിതാക്കളെ വിളിച്ചുവരുത്തി. അവർ എത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. ചെന്നൈയിലേക്ക് പോയ പ്രതി മറ്റൊരാളുടെ ഫോണിൽ നിന്ന് സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോഴാണ് ഇത് കേന്ദ്രീകരിച്ചു പോലീസ് ഇയാളെ പിടികൂടിയത്.