എ കെ ജെ അയ്യര്‍|
Last Updated:
ശനി, 12 സെപ്‌റ്റംബര്‍ 2020 (11:28 IST)
പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസുമായി ബന്ധപ്പെട്ട മൂന്നു പേരെ പോലീസ് അറസ്‌റ് ചെയ്തു. പരിയാരം ഏമ്പേട് സ്വാദേശികളായ വാസു, കുഞ്ഞിരാമന്‍, മോഹനന്‍ എന്നിവരെയാണ് പോക്‌സോ വകുപ്പ് പ്രകാരം പോലീസ് അറസ്‌റ് ചെയ്തത്.
കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മാവനാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കൗണ്‍സിലിംഗിന് കുട്ടിയെ വിധേയനാക്കിയത്. തുടര്‍ന്ന് പീഡന വിവരം പുറത്തായതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വാസു എന്നയാള്‍
കുട്ടിയെ പ്രലോഭിപ്പിച്ച് തന്റെ വീട്ടില്‍ കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം നടത്തിയത്.
പിന്നീടാണ്
പതിനേഴുകാരന്റെ ബന്ധുവായ കുഞ്ഞിരാമന്‍ മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് പീഡിപ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ മാസം മോഹനന്‍ എന്നയാള്‍ കുട്ടിയെ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.