അനുബന്ധ വാര്‍ത്തകള്‍
- കുറ്റിപ്പുറം മികച്ച 10 പോലീസ് സ്റ്റേഷനുകളിൽ ഒന്ന്
- മാതാവിനെ സംരക്ഷിക്കാത്ത മകന് സസ്പെൻഷൻ
- ആത്മീയ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരെ പരിചയപ്പെടും, ചിത്രം മോർഫ് ചെയ്ത് ലൈംഗിക ചൂഷണം, യുവാവ് അറസ്റ്റിൽ
- കൊല്ലത്ത് സര്‍ക്കാര്‍ ജീവനക്കാരി ആസിഡ് കുടിച്ച് ജീവനൊടുക്കി; ഭര്‍ത്താവിനെതിരെ പരാതി
- Lok Sabha Election 2024: കൊല്ലം സീറ്റ് ആര്.എസ്.പിക്ക് തന്നെ; പ്രേമചന്ദ്രന് വീണ്ടും സ്ഥാനാര്‍ഥിയാകും
ഹജജ് യാത്ര: കരിപ്പൂരില്‍ നിന്നുള്ള അമിത ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിക്കണമെന്ന് പി ശ്രീരാമകൃഷ്ണന്
ഹജജ് തീര്‍ത്ഥാടകരില്‍ നിന്ന് വന്‍തുക യാത്രക്കൂലിയായി ഈടാക്കാനുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാനക്കമ്പനിയുടെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് നോര്‍ക്കാ റസിഡന്റ് വൈസ് ചെയര്മാന് പി.ശ്രീരാമകൃഷ്ണന് ആവശ്യപ്പെട്ടു. കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് ഒരു ലക്ഷത്തി അറുപത്തി രണ്ടായിരം രൂപയാണ് ഹജ്ജ് യാത്രക്ക് നിജപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നെടുമ്പാശ്ശേരിയില്‍ നിന്നും കണ്ണൂരില്‍ നിന്നും സൗദി എയര്‍ ഈടാക്കുന്നത് യഥാക്രമം 82000 , 85000 രൂപ വീതമാണ്. വൈഡ് ബോഡി എയര്‍ക്രാഫ്റ്റിന്റെ അഭാവമാണ് എന്ന കാരണം പറഞ്ഞു കൊണ്ട്
എയര്‍ ഇന്ത്യാ എക്സ്പ്രസ് നടത്തുന്ന നീക്കത്തിനെതിരെ സിവില്‍ ഏവിയേഷന്‍ വകുപ്പിനെയും, ന്യൂനപക്ഷ മന്ത്രാലയത്തെയും സമീപിക്കുമെന്ന് പി. ശ്രീരാമകൃഷ്ണന് വ്യക്തമാക്കി.
അടുത്ത ലേഖനം