മാതാവിനെ സംരക്ഷിക്കാത്ത മകന് സസ്പെൻഷൻ

എ കെ ജെ അയ്യർ| Last Modified ബുധന്‍, 31 ജനുവരി 2024 (17:32 IST)
ഇടുക്കി: ശുശ്രൂഷിക്കാൻ ആളില്ലാതെ മരിച്ച അന്നക്കുട്ടിയുടെ മകനെ ജോലി സ്ഥാപനമായ കേരളാ ബാങ്ക് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേരളാ ബാങ്ക് കുമളി പ്രധാന ശാഖയിലെ കളക്ഷൻ ഏജൻ്റായ എം.എ. സജിമോനെയാണ് സസ്പെൻഡ് ചെയ്തത്.

മകനെന്ന ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് കുമളി പോലീസ് എഫ്. ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബാങ്ക് പ്രസിഡൻ്റ് അറിയിച്ചു.

സംഭവത്തോട് അനുബന്ധിച്ചു അന്നക്കുട്ടിയുടെ മകൾ സിജിയെ പഞ്ചായത്ത് ജോലിയിൽ നിന്ന് നേരത്തേ പിരിച്ചു വിട്ടിരുന്നു

മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് കുമളി അട്ടപ്പള്ളം ലക്ഷം വീട് കോളനിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന അന്നക്കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജനുവരി ഇരുപതി നാണ് മരിച്ചത്. പോലീസായിരുന്നു അന്നക്കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. 'എന്നാൽ പിന്നീടും മക്കൾ ഇവരെ ഏറ്റെടുക്കാൻ തയ്യാറായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :