1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Guruvayur Temple News

ഗുരുവായൂരപ്പന് ബാങ്കിലുള്ളത് 1797.4 കോടി രൂപ; സ്വര്‍ണ്ണം, രത്നം, വെള്ളി എന്നിവയുടെ കണക്ക് സുരക്ഷാ കാരണങ്ങളാല്‍ വെളിപ്പെടുത്താന്‍ കഴിയില്ലന്ന് ഗുരുവായൂര്‍ ദേവസ്വം

Guruvayur Temple
ഗുരുവായൂരപ്പന് ബാങ്കിലുള്ളത്  1797.4 കോടി രൂപ. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയിലാണ് ഇക്കാര്യം പറഞ്ഞത്. 271.5 ഏക്കര്‍ ഭൂമിയും ദേവന്റെ പേരിലുണ്ട്. 
 
ദേവസ്വത്തിന്റെ ആസ്തി ചോദിച്ച് എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഗുരുവായൂര്‍ ദേവസ്വം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സ്വര്‍ണ്ണം, രത്നം, വെള്ളി എന്നിവയുടെ കണക്ക് സുരക്ഷാ കാരണങ്ങളാല്‍ വെളിപ്പെടുത്താന്‍ കഴിയില്ലന്ന് ഗുരുവായൂര്‍ ദേവസ്വം ഹൈക്കോടതിയെ അറിയിച്ചു.
അടുത്ത ലേഖനം
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു