1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Jammu kashmir terrorist attack

ജമ്മു കശ്മീരിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു കുട്ടി മരിച്ചു; പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരം

Jammu Kashmir
ജമ്മു കശ്മീരിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു കുട്ടി മരിച്ചു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരം. അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. ജമ്മു കശ്മീരില്‍ ഇന്നലെ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ഗ്രാമത്തിലാണ് വീണ്ടും ഭീകരാക്രമണം ഉണ്ടായത്. 
 
ഇതോടെ 24 മണിക്കൂറിനിടെ ഗ്രാമത്തില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. നാല് പേര്‍ അത്യാസന്ന നിലയിലാണ്. പത്തോളം പേര്‍ക്ക് പരുക്കുണ്ട്. ഇന്നലെ വൈകിട്ടാണ് ഡംഗ്രിയില്‍ ആദ്യത്തെ ആക്രമണം നടന്നത്. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരര്‍ നാട്ടുകാരുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഡ്രൈവിംഗിനിടെയുള്ള ഫോൺ ഉപയോഗം: 2021ൽ പൊലിഞ്ഞത് 1040 ജീവനുകളെന്ന് കേന്ദ്രറിപ്പോർട്ട്