1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local News

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു

Kottayam
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു. 33കാരിയായ രശ്മി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്ന് അല്‍ഫാം കഴിച്ചതിനെ തുടര്‍ന്നാണ് രശ്മിക്ക് ദേഹ അസ്വാസ്ഥ്യം ഉണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു.
 
ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദിയും വളറിക്കവും അനുഭവപ്പെടുകയായിരുന്നു. ശാരീര തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഗുരുവായൂരപ്പന് ബാങ്കിലുള്ളത് 1797.4 കോടി രൂപ; സ്വര്‍ണ്ണം, രത്നം, വെള്ളി എന്നിവയുടെ കണക്ക് സുരക്ഷാ കാരണങ്ങളാല്‍ വെളിപ്പെടുത്താന്‍ കഴിയില്ലന്ന് ഗുരുവായൂര്‍ ദേവസ്വം