കോടികളുടെ ജിഎസ്ടി വെട്ടിപ്പ്: വയനാട് സ്വദേശി അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (11:31 IST)
വയനാട്: സര്‍ക്കാരിനെ കബളിപ്പിച്ച് 42 കോടി രൂപയുടെ ജി.എസ് ടി വെട്ടിച്ച വയനാട് സ്വദേശിയെ അറസ്‌റ് ചെയ്തു. വയനാട് പനമരം സ്വദേശി അലി അക്ബര്‍ എന്നയാളാണ് നികുതി വെട്ടിപ്പിനെ മുഖ്യ സൂത്രധാരന്‍ എന്നാണ് ജി.എസ് ടി ഇന്റലിജന്‍സ് വിഭാഗം പറയുന്നത്.

അടയ്ക്കാ കച്ചവടത്തിന്റെ പിന്നിലാണ് കോടി രൂപ വെട്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം. നികുതി വെട്ടിപ്പ് തടയാനായി ധനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക സ്വാദ് രൂപീകരിച്ചിരുന്നു. ഇവരാണ് അലി അക്ബറെ അറസ്റ്റു ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :