തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (10:36 IST)
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചന്തവിള വാര്‍ഡില്‍(2) കിന്‍ഫ്രയക്കു സമീപം പ്ലാവറക്കോട്, പട്ടം വാര്‍ഡില്‍(17) കേദാരം നഗര്‍ ചാലക്കുഴി ലൈന്‍, ഉള്ളര്‍ ഡോക്ടേഴ്സ് ഗാര്‍ഡന്‍ റെസിഡന്‍ഷ്യല്‍ ഏരിയ, കുടപ്പനക്കുന്ന് വാര്‍ഡില്‍(19) ഹാര്‍വീപുരം പ്രദേശം, വലിയശാല വാര്‍ഡില്‍(43) കാവില്‍നഗര്‍ റെസിഡന്‍ഷ്യല്‍ ഏരിയ, ജഗതി വാര്‍ഡില്‍(44) കുറുക്കുവിളാകം റെസിഡന്‍സ്, കണ്ണേറ്റുമുക്ക് വെസ്റ്റ് റെസിഡന്‍സ്, പൂങ്കുളം വാര്‍ഡ്(58), ആറ്റുകാല്‍ വാര്‍ഡില്‍(70) പുത്തന്‍കോട്ട മുതല്‍ പടശേരി വരെയുള്ള ഭാഗം, പുത്തന്‍പാലം, മുട്ടത്തറ വാര്‍ഡില്‍(78) പെരുന്നാലി, ആല്‍ത്തറ, വടവാത്, പരുത്തിക്കുഴി പ്രദേശങ്ങള്‍, തമ്പാന്നൂര്‍ വാര്‍ഡില്‍(81) തോപ്പില്‍ ഏരിയ, വെട്ടുകാട് വാര്‍ഡില്‍(90) വെട്ടുകാട്, മാധവപുരം, ബാലനഗര്‍ ഏരിയ എന്നിവിടങ്ങളും നാവായിക്കുളം പഞ്ചായത്ത് 21, ചെമ്മരുതി പഞ്ചായത്ത് 2, 5, 7, 9, 10, വെള്ളറട പഞ്ചായത്ത് 12, 21 വാര്‍ഡുകളും ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തുപോകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.