അനുബന്ധ വാര്‍ത്തകള്‍
- ഞാൻ 160 സാക്ഷികളിൽ ഒരാൾ മാത്രം; വേണ്ടിവന്നാൽ എൻഐഎ ഇനിയും വിളിപ്പിയ്ക്കും: കെടി ജലീൽ
- തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
- രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു, ഇന്നലെ മാത്രം 96,424 പേർക്ക് രോഗബാധ
- 'ഓപ്പറേഷന് മാഡംജി'; പാകിസ്ഥാൻ മിലിറ്ററി ഇന്റലിജൻസിന് വിവരങ്ങൾ ചോർത്തിനൽകിയ യുവാവ് അറസ്റ്റിൽ
- ആംബുലന്‍സില്‍ പീഡനത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടി ആശുപത്രിയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു
സംസ്ഥാനത്ത് ശക്തമായ മഴ: 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്തെ ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് .
അതേസമയം മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും രണ്ടുദിവസംകൂടി തുടരും. ജൂണ്‍ മുതല്‍ സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയുടെ നാലു ശതമാനം അധികമഴയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞാഴ്ച വരെ സംസ്ഥാനത്ത് ഏഴു ശതമാനം മഴക്കുറവ് ഉണ്ടായിരുന്നതാണ്. അടുത്താഴ്ചകൂടി ന്യൂനമര്‍ദ്ദത്തിന്റെ ശക്തി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.