അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് രോഗിയുമായി യാത്ര ചെയ്തു, എയർ ഇന്ത്യ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ദുബായ്
- മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിന് സമാനമായ പെട്ടിയിൽ കറൻസി നിറച്ച് പരിശോധന, നീക്കം ജലീലിന്റെ മൊഴിയെടുത്തതിന് മുൻപ്
- സിദ്ദിക്കും ഭാമയും കൂറുമാറി, നടിയും ദിലീപും തമ്മിലുള്ള തര്‍ക്കം ഇരുവരും സ്ഥിരീകരിച്ചില്ല
- നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും വിചാരണക്കോടതിയിൽ ഹാജരായി
- നിസ്സാരം എന്ന് തോന്നാം, പക്ഷേ വീടുവയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രധാനമാണ്, അറിയൂ !
സിദ്ധിഖും ഭാമയും കൂറുമാറി; ദിലിപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിയ്ക്കും
കൊച്ചി: നടി ആക്രമിയ്ക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സാക്ഷികളായ ഭാമയും സിദ്ധിഖും കൂറുമാറി കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായ ഇരുവാരും മൊഴി മാറ്റുകയായിരുന്നു. അഭിനയതാക്കളുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിന് ഇരയായ നടിയും തമ്മിൽ തർക്കമുണ്ടായിരുന്നു എന്ന് നേരത്തെ ഭാമയും സിദ്ധിഖും മൊഴി നൽകിയിരുന്നു. എന്നാൽ കോടതിയിൽ ഇക്കാര്യം സ്ഥിരികരിയ്ക്കാൻ ഇരുവരും തയ്യാറായില്ല.
ഇതോടെ ഇരുവരും കൂറമാറിയതായി പ്രഖ്യാപിയ്ക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സാമർപിച്ച ഹർജി ഇന്ന് പരിഗണിയ്ക്കും. കേസിലെ പ്രധാന സാക്ഷിയെ അഭിഭാഷകൻമുഖാന്തരം സ്വാധീനിയ്ക്കാൻ ദിലീപ് ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും കേസിലെ മറ്റൊരു പ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്‌ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.