രാജ്യത്തെ മഹാനഗരങ്ങളെ ബാധിക്കാതെ പണിമുടക്ക്, കേരളത്തിലും ബംഗാളിലും ശക്തം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2022 (12:30 IST)
കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ വിവിധ തൊഴിലാളി യൂണിയനുകൾ നടത്തുന്ന പണിമുടക്ക് രാജ്യത്തെ മഹാനഗരങ്ങളെ ബാധിച്ചില്ല. മുംബൈ,ഡ‌ൽഹി,ബാംഗ്ലൂർ പോലെയുള്ള സിറ്റികളിൽ ജനജീവിതം സാധാരണരീതിയിൽ മുന്നോട്ട് പോവുകയാണ്.

കേരളത്തിലും പശ്ചിമ ബംഗാളിലുമാണ് ശക്തമായ പ്രതിഷേധമുള്ളത്. കൊൽക്കത്തയിൽ ട്രെയിൻ തടയുന്നതടക്കമുള്ള പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെങ്കിലും സർക്കാർ ജീവനക്കാരോട് ജോലിയിൽ പ്രവേശിക്കാൻ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. സമ്പൂർണ പണിമുടക്ക് എന്ന രീതിയിലേക്ക് രാജ്യതലസ്ഥാനമോ സമീപ സംസ്ഥാനങ്ങളെ മാറിയിട്ടില്ല.

കൊൽക്കത്ത, ഭുവനേശ്വര്‍, മുംബൈ തുടങ്ങിയിടങ്ങളിൽ സമര സമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ ശക്തമാണെങ്കിലും ഈ നഗരങ്ങളെ പണിമുടക്ക് പൂർണമായി ബാധിച്ചിട്ടില്ല.കർണാടകയിൽ ജനജീവിതം സാധാരണ നിലയിൽ തുടരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :