അനുബന്ധ വാര്‍ത്തകള്‍
- അവസാന ഓവർ വരെ നീണ്ട ത്രില്ലറിൽ ഇന്ത്യ വീണു, ലോകകപ്പിൽ നിന്നും പുറത്ത്
- രാജ്യാന്തര വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും
- ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ, അവശ്യ സർവീസുകളെ ഒഴിവാക്കും
- അഞ്ചാം ദിവസവും നിരക്ക് വർധന, പെട്രോൾ, ഡീസൽ വിലവർധനവിൽ നടുവൊടിഞ്ഞ് ജനം
- രണ്ടുകിലോ കഞ്ചാവുമായി കോഴിക്കോട് ഒരാള്‍ പിടിയില്‍
രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു; സംസ്ഥാനത്ത് ബസ് ഗതാഗതം സ്തംഭിക്കും
രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. വിവിധ തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ വൈകുന്നേരം ആറുമണിവരെയാണ് പണിമുടക്ക്. എല്‍ ഐസി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനെതിരെയാണ് പണിമുടക്ക്. പണിമുടക്ക് ഹര്‍ത്താലിന് സമമാകാന്‍ സാധ്യതയുണ്ട്.
അവശ്യപ്രതിരോധസേവനനിയമം പിന്‍വലിക്കുക, കൊവിഡ് കാലപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ആദായനികുതിയില്ലാത്തവര്‍ക്ക് പ്രതിമാസം 7500 രൂപ നല്‍കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യം. കൊച്ചി ബിപിസിഎല്ലിന്റെ പണിമുടക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞെങ്കിലും പണിമുടക്കുമായി മുന്നോട്ടുപോകുമെന്നാണ് യൂണിയനുകള്‍ പറയുന്നത്.