1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Govt against media

സെക്രട്ടറിയേറ്റിലെ തീപിടുത്തം: മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു

Media
സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളെ സംബന്ധിച്ച് മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു. ഇന്നത്തെ മന്ത്രി സഭ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തിനശിച്ചെന്ന വാര്‍ത്തകള്‍ക്കെതിരെയാണ് നടപടി.
 
സിആര്‍പിസി199(2) വകുപ്പ് പ്രകാരമാണ് നടപടി. ഇക്കാര്യം കാണിച്ച് പ്രസ് കൗണ്‍സിലിനും പരാതി നല്‍കും. ഇക്കാര്യത്തിനായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി പികെ ജോസിനെ ചുമതലപ്പെത്തി. ഇതുസംബന്ധിച്ച് നേരത്തേ എജിയില്‍നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു.
അടുത്ത ലേഖനം
4 ലക്ഷം പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് വീടുകളില്‍ കളര്‍ പോസ്റ്ററുകള്‍ എത്തിക്കും: കെകെ ശൈലജ